പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. മുക്കം പൊലീസാണ് പ്രതിയെ പിടികൂടിയത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായ തഞ്ചാവൂര്‍ സ്വദേശി അറുമുഖന് എന്ന ചിന്നസ്വാമിയാണ് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുക്കം പൊലീസിന്റെ പിടിയിലായത്.
ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക