ഈ മാസം 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി.0, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.
അവസാന സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കണമെന്നാണ് കോളജുകൾക്ക് ലഭിച്ച നിർദേശം.കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 15നാണ് പരീക്ഷകൾ റദ്ദാക്കിയത്.മോഡറേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സ്കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.1
cbse.gov.in, cbseresults.nic.in എന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക