ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ്മനു അഭിഷേക് സിങ്വി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബക്രീദ് ആഘോഷങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിയ സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും, കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മറക്കരുതെന്നുമാണ് അദ്ദേഹം ട്വീറ്റിൽ പറയുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ കാവടി യാത്ര തീർത്ഥാടനം സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. കാവടി യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക