കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടില്‍ കവര്‍ച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി. ഇവരുടെ ബാഗില്‍നിന്ന് കത്തി, കയര്‍, മുളക്പൊടി എന്നിവ കണ്ടെത്തി.
മണല്‍വയലിലെ വീട്ടിലേക്ക് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെ അനസ് എത്തുകയായിരുന്നു. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങിയിരുന്നു. രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
ഇതോടെ അനസ് ഇറങ്ങി ഓടി റോഡില്‍ ഉണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, സംഘത്തെ ബൈക്കുകളില്‍ പിന്തുടര്ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവറും തേക്കിന്‍തോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക