ചായയ്ക്കൊപ്പം കഴിക്കാൻ ഒരു അവൽ ലഡു. കുറച്ച് ചേരുവകൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അവൽ ലഡു.
വേണ്ട ചേരുവകൾ…
1. അവൽ-ഒരു കപ്പ്
2.തേങ്ങ ചുരണ്ടിയത്-4 വലിയ സ്പൂൺ
3. ശർക്കരപ്പാനി-അരക്കപ്പ്
4.ഏലയ്ക്കാപ്പൊടി-അര സ്പൂൺ
5.നെയ്യ്-ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം- ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ഇത് തണുത്ത ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവ കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വിളമ്പുക. രുചികരമായ അവൽ ലഡു തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക