ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തിഹാദിന് പിന്നാലെ സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയര്‍ലൈനും. ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
ഈ മാസം 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ലീവിനെത്തിയ പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എ.ഇ. വ്യോമയാന മന്ത്രാലയം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക