യുഎഇയില്‍ 1,529 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര് സുഖം പ്രാപിക്കുകയും രണ്ടു പേര് മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,65,482 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,38,771 പേര് രോഗമുക്തരാവുകയും 1,898 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,309 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക