ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗർഭകാലം. റിസ്ക്കുകൾ ഏറെയുണ്ടെങ്കിലും വളരെയധികം എക്സൈറ്റിങ്ങും കൂടിയാണ് അമ്മയാകാനൊരുങ്ങുന്ന സമയം. സ്ത്രീ ശരീരത്തിൽ നിരവധി
മാറ്റങ്ങൾ ഉണ്ടാകുന്ന സമയം കൂടിയാണിത്.
കഴിക്കുന്ന ഭക്ഷണവും ജീവിത ശൈലിയും എല്ലാം ശ്രദ്ധിക്കേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്ത് ശരീരവും മനസും സന്തോഷമായിരിക്കണം. ഗർഭകാലത്തും പ്രസവശേഷവും ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. ആദ്യമായി ഗർഭിണിയാകുന്ന ഒരാൾക്ക് ഏറെ സംശയങ്ങൾ ഉണ്ടാകാം. അതിലൊന്നാണ് ഗർഭിണികൾ ഹീൽ ഉള്ള ചെരുപ്പ് ധരിക്കാമോ എന്നത്.
സാധാരണയായി ഹൈഹീൽ ചെരുപ്പുകൾ ഒഴിവാക്കാനാണ് ഡോക്ടർമാർ ഉപദേശിക്കുക. ആദ്യ ട്രൈമെസ്റ്ററിൽ അതായത് ആദ്യ മൂന്നു മാസങ്ങളിൽ അൽപസമയത്തേക്ക് ഒക്കെ ഹീൽ ഉള്ള ചെരുപ്പ് ഉപയോഗിക്കാം. എന്നാണ്.
എന്നാൽ പിന്നീട് ഗർഭകാലത്ത് കാലിനു വീക്കവും ഉണ്ടാകാം. സന്ധികൾക്ക് ഉറപ്പില്ലാതെ വരാം. ഗർഭകാലത്ത് ഹീൽ ഉള്ള ചെരുപ്പിട്ട് നടക്കാനും പ്രയാസം വരാം.
ആദ്യ മാസങ്ങളിൽ ചെറിയ ഹീൽഉള്ള ചെരുപ്പ് ഉപയോഗിച്ചു നടക്കാൻ പ്രയാസമുണ്ടാകില്ല എന്നാൽ പിന്നീടുള്ള മാസങ്ങളിൽ വയറിന്റെ പൊസിഷൻ മാറുകയും വസ്തി പ്രദേശത്തിന് ചായ്വ് ഉണ്ടാവുകയും ചെയ്യും. ഇത് നടുവേദന, കാലുവേദന തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും. ഹീൽ ഉള്ള ചെരുപ്പ് ഗർഭകാലത്ത് ധരിക്കുന്നത് അമ്മയ്ക്കുംകുഞ്ഞിനും സങ്കീർണതകൾ ഉണ്ടാകാൻ കാരണമാകും.
ഹീൽ ഉള്ള ചെരുപ്പ് ധരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ലോ പ്ലാറ്റ്ഫോം ഹീലുകൾ ഉപയോഗിക്കാം. അത് കംഫർട്ടബിളും പാദത്തിന് നല്ല ഗ്രിപ്പ് കൊടുക്കുന്നതും ആയിരിക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക