കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. 612 ഗ്രാം സ്വർണം വരുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക