താൻ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സിദ്ധാർത്ഥ്. ‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്.
ഇതിനെതിരെ യുട്യൂബ് അധികൃതരോട് റിപ്പോർട്ട് ചെയ്തപ്പോൾ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വീറ്റ് ചെയ്യുന്നു.
‘ഞാന്‍ മരണപ്പെട്ടു‘ എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’എന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്.
ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്.
https://twitter.com/Actor_Siddharth/status/1416662999629131778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1416662999629131778%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FActor_Siddharth%2Fstatus%2F1416662999629131778%3Fref_src%3Dtwsrc5Etfw
പ്രതികരിക്കാൻ ഇവിടെ എഴുതുക