ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്.
വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക