ഒലിവ് ഓയിൽ മികച്ച സൗന്ദര്യ വർദ്ധക വസ്തുവാണ് . ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ആന്റിഓക്സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയുന്നു. ഒലിവ് ഓയിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഒലിവ് ഓയിൽ ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചൊരു പ്രതിവിധിയാണ്. മുഖത്തെ കരുവാളിപ്പ്, കറുപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഒലിവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോഗിക്കാം…
ഒന്ന് : ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര്, തേൻ എന്നിവ തുല്യഅളവിലെടുത്ത് മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ചൊരു പാക്കാണ്.
രണ്ട്: ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, പാൽപ്പാട, തക്കാളിനീര് എന്നിവ കലർത്തി മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്: അരകപ്പ് ഓട്സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും അൽപം ചെറുനാരങ്ങാനീരും ചേർത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാൽ മണിക്കൂർ കഴിയുമ്പോൾ കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക