മുംബൈ: പ്രധാനമന്ത്രിയെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ളമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
‘ആധുനിക കാലത്തെ അമ്മമാര്‍ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശ്ക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നത്’
സംവിധായകന് പ്രിയദര്‍ശനും സ്വയം കുട ചൂടി എത്തിയ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക