വയനാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ്തു. അമ്പലവയൽ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയിൽ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
കടൽമാട് – സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായായിരുന്നു രാജാമണി. കഴിഞ്ഞ ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക