ആധുനിക വാഹന സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ് രംഗത്ത്. വാഹനങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി പത്ത് ഫോം ടെന്‍ഡറുകള്‍, 30 മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍, 18 ആംബുലന്‍സ്, 30 ജീപ്പ് എന്നിവയാണ് പുതിയതായി വാങ്ങിയത്. 4250 ലിറ്റര്‍ വെള്ളം, 250 ലിറ്റര്‍ ഫോം എന്നിവ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഫോം ടെന്‍ഡര്‍. വ്യവസായശാലകളിലും എണ്ണശുദ്ധീകരണ ശാലകളിലും പെട്രോളിയം ഉത്പന്നങ്ങളിലും തീപ്പിടിത്തമുണ്ടാകുമ്പോൾ ഉപയോഗിക്കാനാവുന്നതാണ് ഈ വാഹനം.
പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള ഏതു പ്രതികൂലസാഹചര്യത്തിലും ജീവന്‍രക്ഷാ ഉപകരണങ്ങളും, ബോട്ടുകളും ഉദ്യോഗസ്ഥരെയും വിപുലീകരിക്കാൻ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളിനാവും. 12.49 കോടിയുടെ വാഹനങ്ങളാണ് നിലവിൽ വാങ്ങിയത്. പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഓഫ് ചെയ്തു. ചടങ്ങില്‍ അഗ്നിരക്ഷാസേനാ മേധാവി ഡോ. ബി.സന്ധ്യ, ടെക്നിക്കല്‍ ഡയറക്ടര്‍ എം.നൗഷാദ്, ഭരണവിഭാഗം ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക