നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സിനിമ മേഖലയെ താൻ അഴുക്കുചാൽ എന്ന് വിളിക്കുന്നത് കാരണത്താലാണ് എന്ന് നടി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം.
സിനിമ മേഖലയെ അഴുക്കുചാൽ എന്ന് ഞാൻ വിളിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ അടിത്തട്ടിൽ നിന്നു തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ടിക്കു വെഡ്സ് ഷേരു ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും, നമുക്ക് വ്യക്തമായ മൂല്യമുള്ള ഒരു സംവിധാനം വേണം, ഒരു ശുദ്ധീകരണം ആവശ്യമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി.
പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക