മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹിറ്റുകളും ശിവദ സ്വന്തമാക്കി. ഇപോഴിതാ മകളുടെ രണ്ടാം ജന്മദിനത്തിന് ശിവദ ആശംസ നേർന്നതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നീയെന്റെ ഉള്ളിലിരുന്ന് വയറ്റിൽ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നീയാണ് ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം എന്നാണ് ശിവദ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക