സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകി. നേരത്തെ ഇന്നായിരുന്നു മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി. ഇതാണ് ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാക്കി സമയ പരിധി നീട്ടി നൽകിയത്. യഥാസമയം ഏതെങ്കിലും സ്കൂളിന് മാര്‍ക്ക് നല്കാന് കഴിഞ്ഞില്ലെങ്കില്‍ ആ സ്കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികളാണ് തുടർന്നുക്കൊണ്ടിരിക്കുന്നത്.
ഇനി പാതി വഴിയിൽ സർവീസ് മുടക്കില്ല, പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കാൻ കെഎസ്ആര്‍ടിസി
മാർക്ക് സമർപ്പിക്കുന്നത് തിടുക്കത്തിലാണെന്നും തിരക്കിട്ട് മാർക്ക് സമർപ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാക്കുവാൻ വേണ്ടി സമയം നൽകണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിനായി അധ്യാപകരിൽ സമര്‍ദം ചെലുത്തുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക