ഇനി മുതൽ കെഎസ്ആര്‍ടിസി പാതി വഴിയിൽ സർവീസ് മുടക്കില്ല. ഇനി ആക്സിഡന്റോ, ബ്രേക്ക് ഡൗണോ കാരണം യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ബുദ്ദിമുട്ട് ഒഴിവാക്കുന്നതിനുമായാണ് പുതിയ സംവിധനാവുമായി കെഎസ്ആർടിസി എത്തുന്നത്. ഇത്തരം സാഹചര്യങ്ങളുണ്ടായാലും പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിർത്തില്ല. യാത്രാവേളയില്‍ ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ ആക്സിഡന്റ് ആകുന്ന പക്ഷം കണ്ടക്ടര്‍മാര്‍ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കണ്ട്രോള് റൂമില്‍ അറിയിക്കണം.
തിരുവോണം ബമ്പര്‍; ടിക്കറ്റ് ഇന്ന് ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും
തുടർന്ന് കണ്ട്രോള് റൂമില്‍ നിന്നും തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ദീര്‍ഘദൂര ബസുകള്‍ സര്‍വീസിനിടയില്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ബസ് എടുത്ത് സര്‍വീസ് തുടരാനുള്ള നടപടികള്‍ ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും. ആയതിനാൽ തന്നെ യാത്രക്കാർക്ക് ബുദ്ദിമുട്ടേണ്ട സാഹചര്യം ഉണ്ടാകില്ല. അതേസമയം, മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് ക്യാന്‍സല്‍ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതല്‍ ഉണ്ടാകില്ല. ഇതിനുള്ള സംവിധാനവും ഒരുക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക