ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ടിക്കറ്റ് പ്രകാശനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് നിർവഹിക്കുക. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന് 300 രൂപയാണ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഭാഗ്യക്കുറി രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും.
”ഹൃദയസ്തംഭനം” ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക