കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തസ്തിക മാറ്റം വഴി ഫുള്‍ ടൈം ജൂനിയര്‍ ഹിന്ദി ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 523/2019) യു പി വിഭാഗം തസ്തികയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂലൈ 28 ന് രാവിലെ 11 മണിക്ക് എറണാകുളം ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഇന്റര്‍വ്യു മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന് അംഗീകരിച്ച അസ്സല് തിരിച്ചറിയല്‍ രേഖ, അസ്സല് പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അന്ന്് രാവിലെ 11 മണിക്ക് മുമ്പായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാവണം.
ആ സെറ്റില്‍ അവരെന്നെ അകറ്റിനിര്ത്തിയില്ല; നവരസയുടെ അനുഭവം പങ്കുവെച്ച് പ്രയാഗ
പ്രതികരിക്കാൻ ഇവിടെ എഴുതുക