തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിട്ര് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത് മലയാളി താരം പ്രയാഗ മാര്ട്ടിന് ആണ്. ഗൗതം മേനോന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനായെത്തുന്നത്.
ഗൗതം മേനോനും സൂര്യയും അവരവരുടെ മേഖലകളില്‍ ഇതിഹാസങ്ങളാണെന്ന് പറയുകയാണ് നടി പ്രയാഗ മാര്ട്ടിന്. ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ പ്രതികരണം.
‘ഗൗതം മേനോനും സൂര്യയുമൊക്കെ അവരവരുടെ മേഖലകളില്‍ ലെജന്‍ഡുകളാണ്. അവര്‍ എപ്പോഴും നമ്മളെ കംഫര്‍ട്ടാക്കുകയും ചെയ്യും. നമ്മള് പുതിയ ആളാണെന്ന് കരുതി അകറ്റി നിര്‍ത്തുകയോ പേടിയുണ്ടാക്കുകയോ ഒന്നും ചെയ്യില്ല. പരസ്പരം മനസിലാക്കി കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ആവശ്യമായ കംഫര്‍ട്ട് സോണ്‍ ആ സെറ്റില്‍ അനുഭവപ്പെട്ടിരുന്നു,’ പ്രയാഗ മാര്ട്ടിന് പറഞ്ഞു.
നമ്മള് എത്രത്തോളം റിലാക്സ് ആയിരിക്കുന്നു എന്നതാണ് ഒരു നല്ല കൂട്ടായ്മയില്‍ വര്‍ക്ക് ചെയ്യുന്നതില്‍ നടക്കുന്നതെന്നും പ്രയാഗ പറഞ്ഞു.നേത്ര എന്നാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് എന്നും എല്ലാവര്ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെന്നും പ്രയാഗ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക