നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രവും ഡയലോഗുകളും പാട്ടുകളും ബിജിഎമ്മും എല്ലാം മലയാളികൾക്ക് ഇന്നും സുപരിചിതം. ഇപ്പോഴിതാ രസകരമായ നരസിംഹത്തിലെ ഡിലീറ്റഡ് സീനാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.
ചാനല്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതരായ കലാകാരന്മാര് പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് നരസിംഹത്തിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്.
നരസിംഹത്തില്‍ മോഹന്‍ലാലിന്റെ എന്‍ട്രി സീനിലേക്ക് പ്രജിത്ത് കൈലാസവും ദീപു നവായികുളവും കടന്നു വരുന്നതാണ് വീഡിയോ.
‘ഈ സീനുകൾ ഉണ്ടായിരുന്നു എങ്കിൽ നരസിംഹം നൂറു കോടി ക്ലബ്ബിൽ കയറിയേനെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ രസകരമായാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/100002779950228/videos/349555183424244/
പ്രതികരിക്കാൻ ഇവിടെ എഴുതുക