ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഈ മാസം 26 ന് തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത്. അഹമ്മദാബാദില്‍ നിന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഉച്ചയ്ക്കാണ് ലക്ഷദ്വീപിലേക്ക് പുറപ്പെടുക. ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേലിന് നേരെ വലിയ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നാണ് സൂചന.
വൻ കുതിപ്പിൽ സൊമാറ്റോ ഓഹരി വില
നേരത്തെയും അദ്ദേഹം ദ്വീപിലെത്തിയിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നതിനാൽ പ്രതിഷേധമുണ്ടായില്ല. എന്നാൽ ഇത്തവണ അതുണ്ടായേക്കുമെന്നു തന്നെയാണ് വിവരം. ദ്വീപിലെത്തിയ ശേഷം പ്രഫുല്‍ പട്ടേല്‍ വിവിധ വകുപ്പ് മേധാവികളുമായി യോഗങ്ങള്‍ നടത്തും. ഒരാഴ്ചയോളം അദ്ദേഹം ലക്ഷദ്വീപില്‍ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക