സൊമാറ്റോ ഓഹരികള്‍ വലിയ കുതിപ്പിൽ ഓഹരി വിപണിയിൽ. സൊമാറ്റോ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 138 രൂപയിലെത്തി. ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 രൂപയായി മൂല്യം ഉയർന്നിരുന്നു. ബിഎസ്ഇയില്‍ സൊമാറ്റോ ഓഹരികള്‍ 65 ശതമാനം അതായത് 49.86 രൂപ ഉയര്‍ന്ന് 125.85 രൂപയായിട്ടുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ് ഫോമിന്റെ ആകെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലോസിംഗ് ബെല്ലില്‍ 98,211 കോടി രൂപയായിട്ടുണ്ട്.
ജയസൂര്യ – മഞ്ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
സൊമാറ്റോയുടെ ഓഹരി വില 66 ശതമാനം ഉയര്‍ന്നു. ഫുഡ്ടെക് യൂണികോണിന്റെ മെഗാ പബ്ലിക് ഇഷ്യുവില്‍ ഓഹരികള്‍ക്ക് 38 തവണ സബ്സ്ക്രിപ്ഷന് ലഭിച്ചിട്ടുണ്ട്. 9,375 കോടി രൂപയുടെ ഐപിഒ ജൂലൈ 14-16 തീയതികളിലായാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക