വയനാട് തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തലപ്പുഴ എട്ടാം നമ്പര്‍ ചെമ്പന്‍ അബ്ദുള്‍ അസീസ്(49), ബത്തേരി കണാരങ്കണ്ടി കെ എം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ റാഷിദ് ഖൈരി(46) എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക