അസ്തിത്വത്തിന് വേണ് ജീവിതം പോരാട്ടം നടത്തി ഒടുവിൽ അകാലത്തിൽ വിടവാങ്ങിയ ട്രാൻസ്ജൻഡർ അനന്യ കുമാരിയുടെ കഥ ചലച്ചിത്രമാകുന്നു. പ്രദീപ് ചൊക്ലിയാണ് പ്രതിസന്ധികൾക്കൊടുവിൽ മരണത്തിന് കീഴടങ്ങിയ അനന്യയുടെ ജീവിതം സിനിമയാക്കുന്നത്.
പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടിത്തൊണ്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പ്രദീപ്. അനന്യയായി ഒരു ട്രാൻസ്ജെഡർ തന്നെയാണ് വേഷമിടുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ ജൂലായ് 20നാണ് അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സാ പിഴവുണ്ടായെന്നും അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്ന അനന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക