സൗജന്യ ടിക്കറ്റുകള്‍ നല്കി എയര്‍ ഇന്ത്യ. ഭാരത് രത്നാ ജേതാക്കള്‍, ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് ഹോള്‍ഡര്‍മാര്‍(ഇന്ത്യയുടെ ഭരണഘട നിര്‍മാണസഭയിലെ അംഗങ്ങള്‍), ആന്തമാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍- അവരുടെ വിധവകള്‍ എന്നിവര്‍ക്കാണ് എയര്‍ ഇന്ത്യ സൗജന്യ യാത്ര ടിക്കറുക്കൾ നൽകുന്നത്. വിവരാവകാശ രേഖകളിലൂടെയാണ് എയർ ഇന്ത്യ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമര്‍ത്യാ സെന്‍ ആണെന്ന് വ്യക്തമായതാണ്. ഇതുവരെ 21 തവണയാണ് അമര്‍ത്യാ സെന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആയിരുന്ന എയര്‍ ഇന്ത്യ, ഭരണഘടനാ നിര്‍മാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ക്ക് ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് നല്കാന് തീരുമാനിക്കുന്നത്.
ആന്തമാന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍-അവരുടെ വിധവകള്‍ എന്നിവര്‍ക്ക് വര്‍ഷത്തിലൊരിക്കലാണ് സൗജന്യയാത്രയ്ക്കുള്ള അവസരം നല്‍കുന്നത്. 2007-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിച്ചതിന് പിന്നാലെ ഒരിക്കല്‍പ്പോലും എയര്‍ ഇന്ത്യ ലാഭം നേടിയിട്ടില്ല. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയര്‍ ഇന്ത്യക്ക് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക