ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535 ആയി. ആകെ മരണസംഖ്യ 3802 ആണ്.
ഇതുവരെ 2,77,632 രോഗികളാണ് ഒമാനില്‍ കൊവിഡ് മുക്തരായത്. നിലവില്‍ 93.9 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 641 ആയി. ഇവരില്‍ 272 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക