ടോക്യോ ഒളിമ്പിക്സിൽ നിരാശപ്പെടുത്തി ഇന്ത്യന്‍ താരം സായ് പ്രണീത്. ബാഡ്മിന്റണ്‍ ഗ്രൂപ്പ് മത്സരത്തില്‍ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലന്റ്സ് താരം മാര്‍ക് കാല്‍ജോവിനോട് തോൽവി സമ്മതിച്ച് പുറത്തായിരിക്കുകയാണ് സായ് പ്രണീത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്കോര്‍: 21-14, 21-14. നേരത്തെ ആദ്യ സിംഗിള്‍സ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു. ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മാനോടാണ് ഇന്ത്യന്‍ താരം തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോൽവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക