മസാല ദോശ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പലരും ഹോട്ടലുകളിൽ ചെന്നാൽ ഒരു പക്ഷേ ആദ്യം ആവശ്യപ്പെടുന്നത് മസാല ദോശ തന്നെയായിരിക്കും.
പക്ഷേ പലപ്പോഴും ഇതേ ഹോട്ടൽ രുചിയിൽ വീട്ടിൽ മസാല ദോശ പരീക്ഷിക്കാം എന്ന് വിചാരിക്കുമ്പോൾ ആ ശ്രമം പാളിപ്പോവുന്നതിനും സാധ്യതയുണ്ട്. എന്നാൽ ഇനി നമുക്കും വീട്ടിൽ ഹോട്ടൽ രുചിയിൽ നല്ല ക്രിസ്പി മസാല ദോശ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി – മുക്കാൽകപ്പ് ഉലുവ – ഒരു നുള്ള് ഉഴുന്ന് – അരക്കപ്പ് റവ- അരക്കപ്പ് കാരറ്റ് – അരക്കപ്പ് ഉരുളക്കിഴങ്ങ് – മൂന്നെണ്ണം ഇഞ്ചി – അരക്കഷ്ണം ഉള്ളി – 3 എണ്ണം പച്ചമുളക് – 3 എണ്ണം കറിവേപ്പില- ആവശ്യത്തിന് തക്കാളി- 2 എണ്ണം മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ ഉപ്പ്- പാകത്തിന്
അരിയും ഉഴുന്നും ഉലുവയും നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതോടൊപ്പം റവയും കുതിർക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് വേവിച്ചെടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക.
അതിന് ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. വേറൊരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേർക്കുക.
അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും കാരറ്റും മിക്സ് ചെയ്ത് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അടുത്തതായി ദോശക്കല്ല് അടുപ്പിൽ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അൽപം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോശ പരത്തിയ ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മസാല ദോശ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക