പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ. ചർമസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. ആൽമണ്ട് ഓയിൽ ഉപയോഗിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
കണ്ണിന് ചുറ്റുമുള്ള കറുത്തപാട്
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ അകറ്റാനും ആൽമണ്ട് ഓയിൽ ഏറെ ഫലപ്രദമാണ്. ആൽമണ്ട് ഓയിൽ ഒരു പഞ്ഞിയിൽ എടുത്ത് കണ്ണിന് താഴെ വയ്ക്കുക. ഇത് ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കി ചർമ്മത്തിന് നല്ല തിളക്കവും നിറവും നൽകുന്നു.
സൺടാൻ അകറ്റാം..
സൺടാൻ തടയാൻ ബദാമിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. ഒരു ടീസ്പൂൺ ബദാം ഓയിലിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്തിടുക. ഇത് സൺടാൻ പോലുള്ള പ്രശ്നങ്ങളെ അകറ്റി ചർമ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു.
കക്ഷത്തിലെ കറുപ്പ് അകറ്റാം…
കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആൽമണ്ട് ഓയിൽ. ഇത് കക്ഷത്തിൽ കിടക്കാൻ പോവുന്നതിന് മുൻപ് തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പകറ്റാൻ സഹായിക്കുന്നു.
ചൊറിച്ചിലും പരിഹാരം…
ചർമ്മത്തിൽ ഇടയ്ക്കിടെയുണ്ടാവുന്ന ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ. ഇതിൽ അടങ്ങിയിട്ടുള്ള സിങ്കാണ് ചർമ്മത്തിലെ അലർജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക