മലയാള സിനിമയിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ് അന്തരിച്ച സംവിധായകൻ സച്ചി ബിജു മേനോനേയും പൃഥ്വിരാജിനേയും പ്രധാനകഥാപാത്രമാക്കിയൊരുക്കിയ ‘അയ്യപ്പനും കോശിയും’.
സിനിമയുടെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിത്യ മേനോൻ.
അണിയറ പ്രവർത്തകരാണ് നിത്യ ജോയിൻ ചെയ്ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാൽ ഇരുവരും ആരുടെ നായികമാരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല.
മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ ഭീംല നായക് എന്ന പേരിലാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക