കണ്ണൂര്‍ :ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ ആരംഭിച്ച ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷനിലെ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച (ജൂലൈ 31) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് മൂന്നു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന് അധ്യക്ഷനാകും. കെ വി സുമേഷ് എംഎല്‍എ, പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക