കൂളായിരുന്നാൽ സിനിമ മേഖലയിൽ വില കിട്ടില്ലെന്ന് നടി അപർണ ബാലമുരളി. സിമ്പിൾ ആയിരുന്നാൽ പറയുന്ന വാക്കുകൾ ആരും തന്നെ മുഖവുരയ്ക്ക് എടുക്കില്ലെന്നും താരം പറയുന്നു.
മലയാള സിനിമാ മേഖലയിൽ മാത്രമല്ല തമിഴ് സിനിമയിലും ഈ പ്രവണത ഉണ്ടെന്നും നടന്മാർക്കും ഇത് നേരിടേണ്ടി വരാറുണ്ടെന്നും അപർണ പറഞ്ഞു. അൽപ്പം ജാടയും ബുദ്ധിജീവി സ്റ്റൈലും ഉള്ളവരുടെ ശബ്ദത്തിന് ഭയങ്കര പവർ ആയിരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അപർണ സൂര്യ നായകനായ സുരറൈ പൊട്രുവിലൂടെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.
ചിത്രത്തിൽ സൂര്യയുടെ ഭാര്യയുടെ വേഷമാണ് അപർണ്ണ ചെയ്തത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥയാണ് സുരറൈ പൊട്രു പറയുന്നത്.
സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ബദായി ഹോയുടെ തമിഴ് റീമേക്കിലും അപർണ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. ആർ ജെ ബാലാജി നായകനാകുന്ന ചിത്രത്തിൽ സത്യരാജ്, ഉർവ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക