വിവാഹ വസ്ത്രങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിച്ച പാക്കിസ്ഥാനിലെ ഒരു വധുവാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്.
100 കിലോഗ്രാം ഭാരമുള്ള ലെഹങ്ക അണിഞ്ഞ പെൺകുട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം ഇന്റർനെറ്റിൽ വൈറലായി. പാക്കിസ്ഥാൻ സ്വദേശികളായ വധൂവരന്മാർ സ്റ്റേജിൽ ഇരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
100 കിലോ ഭാരമുള്ള അതിമനോഹരമായ ലെഹങ്ക സ്റ്റേജിൽ മനോഹരമായി വിടർത്തിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. വധുവിന്റെ വസ്ത്രം കൊണ്ട് വിവാഹ വേദി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്.
വീഡിയോ കണ്ട ആളുകൾ വസ്ത്രത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ വിവാഹ വസ്ത്രം മനോഹരമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ഒരു ദിവസം ധരിക്കാൻ വേണ്ടി ഇത്ര വിലയേറിയ വസ്ത്രം വാങ്ങിയതിന് വധുവിനെ കുറ്റപ്പെടുത്തുന്നുണ്ട്.
ഈ വസ്ത്രം ധരിച്ച് കുറച്ച് ചുവടുകൾ നടന്നാൽ വധു ക്ഷീണിച്ചു പോകുമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഹാൻഡ് എംബ്രോയിഡറി ചെയ്ത് മനോഹരമാക്കിയ ലെഹങ്ക ഇഷ്ടപ്പെട്ട നിരവധി പെൺകുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക