മലയാളിക്ക് കുസൃതി കാട്ടുന്ന ഒരു കുട്ടിയെ പോലെയാണ് നസ്രിയ. സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസം പലപ്പോഴും നസ്രിയയുടെ ഫോട്ടോകളിലും കാണാറുണ്ട്.
ഇപോഴിതാ സുപ്രിയ മേനോന് ജന്മദിന ആശംസകൾ നേർന്നുള്ള ഫോട്ടോയും അത്തരത്തിലുള്ളതാണ്.
പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേക തരത്തിൽ മുഖം ഗോഷ്ടി കാണിക്കുന്നു.
എന്തായാലും ഒട്ടേറെ പേരാണ് സുപ്രിയയ്ക്കും ആശംസകളുമായി എത്തുന്നത്. ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാർട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നുവെന്നും നസ്രിയ എഴുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക