കൈവച്ച മേഖലകളില്‍ എല്ലാം തന്നെ പ്രതിഭ തെളിയിച്ച് പൃഥ്വിരാജ് മുന്നേറുമ്രപോള് കൂടെ കരുത്തായി സുപ്രിയയുമുണ്ട്.
നിര്‍മ്മാണരംഗത്തും സജീവമാണ് സുപ്രിയ. ഇപ്പോഴിതാ, തന്റെ നല്ലപാതി സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച പോസ്റ്റ് ആണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്..
“എന്റെ പ്രണയമേ ജന്മദിനാശംസകള്. എല്ലാ ഉയര്‍ച്ച താഴ്ചകളിലും എന്നെ ഉയര്‍ത്തിപിടിച്ചവള്‍ക്ക്, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിയ്ക്ക്, കര്‍ശനക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്). എന്റെ എക്കാലത്തെയും ശക്തിയ്ക്ക്, ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിരതയ്ക്ക്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
എനിക്കറിയാം അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്ന്. പക്ഷേ ഇന്നേക്ക് ക്ഷമിക്കൂ, നിന്റെയും മകളുടെയും ചിത്രങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാന്‍ കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക