കൊൽക്കത്ത: വാഗ്ദാനങ്ങൾ നൽകി മോഡലുകളെ ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയ കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. നടിയുടെ സുഹൃത്തും അസോസിയേറ്റുമായ മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്.
നീലച്ചിത്ര മേഖലയിൽ നാൻസി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളിൽ നിന്നാണ് ഇരുവരും പിടിയിലായത്.
മോഡലുകളെയും സിനിമയിൽ അവസരം തേടിയെത്തുന്നവരേയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്നാണ് കേസ്. സിനിമയിലും മോഡലിങ് രംഗത്തും അവസരം നൽകാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ യുവതീ യുവാക്കളെ അശ്ലീല വീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക