ഗർഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവച്ച് നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഒരു
ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി
ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ലെന്ന് സൗഭാഗ്യ പറയുന്നു.
സൗഭാഗ്യ വെങ്കിടേഷിന്റെ കുറിപ്പ് :
ഈ ദിവസത്തെ ഷൂട്ടിൽ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം
വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു. ഒന്നിച്ച് ഇത്ര ക്ഷീണവും അലസതയും മുൻപൊരിക്കലും
എനിക്ക് തോന്നിയിട്ടില്ല.
ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു
ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു
തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം.
പക്ഷേ ഒരുപാട്ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും അങ്ങനെ എന്തെല്ലാമോ
അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ
പ്രിയപ്പെട്ട വസ്ത്രമാണ്!. മിക്കവാറും ഗർഭത്തിന്റെ ആദ്യ ആഴ്ച. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക