തലമുടി കൊഴിച്ചിലും താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചവരുമുണ്ടാകാം.
തലമുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിലെ പ്രകൃതിദത്ത ആൻറി ഓക്സിഡൻറുകൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. അതുപോലെ തന്നെ ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും.
പരിചയപ്പെടാം ഒലീവ് ഓയിൽ കൊണ്ടുള്ള ചില ഹെയർ മാസ്ക്കുകളെ .
ഒന്ന്…അര ടീസ്പൂൺ ഒലീവ് ഓയിലും അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തൈരും ചേർത്ത് നല്ലതു പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.
രണ്ട്…രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ ഒലീവ് ഓയിലുമെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗച്ച് കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക