കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശിയായ ലാസർ ആൻറണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാളെ കാണ്മാനില്ലായെന്ന് അമ്മ പള്ളുരുത്തി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒൻപതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലുണ്ടായില്ല.
രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പഴങ്ങാട് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. രണ്ടാഴ്ചയെങ്കിലും പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക