ബീജിംഗ്: ചൈനയിൽ രോഗമോ പ്രശ്നങ്ങളോ ഉണ്ടാകാത്ത പ്രത്യേക ആധുനിക സൗകര്യമുളള ബഹുനില കെട്ടിടങ്ങളിലാണ് പതിനായിരക്കണക്കിന് പന്നികളെ പാർപ്പിച്ചിരിക്കുന്നത്. സെക്യൂരിറ്റി ക്യാമറകൾ, കെട്ടിടത്തിൽ തന്നെ ഡോക്ടർമാരുടെ സേവനം, ശ്രദ്ധാപൂർവം തയ്യാറാക്കിയ ഭക്ഷണം എന്നിവയാണ് ഇവിടെയുളള സൗകര്യങ്ങൾ.
എന്തിനാണ് പന്നികൾക്ക് ഇത്രയധികം ശ്രദ്ധ എന്ന് ചോദിക്കുന്നതിന് ഒരുത്തരമാണുളളത്. ചൈനയിലെ പ്രധാന മാംസ വിപണിയിലെ താരം പന്നിയാണ്. അവയ്ക്ക് രോഗമുണ്ടാകാതെ ഭദ്രമായി ആവശ്യക്കാരന് എത്തിക്കാനാണിത്. കൊവിഡ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് രണ്ട് വർഷംമുൻപ് ഇവിടെ പടർന്നുപിടിച്ച പന്നിപനി രാജ്യത്തെ പകുതിയോളം പന്നികളെ കൊന്നൊടുക്കി.
ഇതോടെയാണ് ആധുനിക സജ്ജീകരണത്തോടെ ‘പന്നി ഹോട്ടലുകൾ’ തുടങ്ങാൻ ചൈന തീരുമാനിച്ചത്. യൂറോപ്പിലും അമേരിക്കയിലുമുളള ഇതേ സംവിധാനങ്ങളെ അനുകരിക്കുകയാണ് ചൈന ചെയ്യുന്നത്. ഇതുവഴി രണ്ട് വർഷം മുൻപ് നഷ്ടമായത്ര പന്നികളെ ഉൽപാദിപ്പിച്ച് ഈ രംഗത്ത് തിരിച്ചുവരാൻ ചൈനക്കായി. ഈ രംഗത്തെ വലിയ കമ്പനികൾ വ്യാപകമായി ഇത്തരം ‘പന്നി ഹോട്ടലുകൾ’ നിർമ്മിക്കുകയാണ്.
ന്യൂഹോപ്പ് ഗ്രൂപ്പിന്റെ ഇത്തരമൊരു ഹോട്ടൽ 20 ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലുപ്പമുളളതും 1.5 മില്യൺ ചതുരശ്രയടിയുളളതുമാണ്. ഇവിടെ 1,20,000 പന്നികളെ പ്രതിവർഷം ഉൽപാദിപ്പിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക