പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. തന്റെ പ്രിയപത്നി സുപ്രിയയുടെ പിറന്നാളിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്, പതിവിലും വിപരീതമായി അല്ലിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്,
പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ. ഹാപ്പി ബര്‍ത്ത് ഡേ ലവ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. വിട്ടുവീഴ്ചയില്ലാത്ത അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തി. ഐ ലവ് യൂ. അല്ലിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നി.
താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടെന്നാണ് വൈറല്‍ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക