പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കല്യാണി മേനോന് വന്നത്.
രാമു കാര്യാട്ടിന്റെ ‘ദ്വീപ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 90 കളില്‍ എ ആര് റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന് ആലപിച്ചിട്ടുണ്ട്. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ശ്യാമസുന്ദര കേരകേദാരഭൂമി എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം,സുജാത, പൗരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക