എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന രാജ്യത്തെ തന്നെ ആദ്യ നഗരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഭുവനേശ്വര്‍. ജൂലൈ 31 നുള്ളിൽ വാക്സിനേഷൻ വിതരണം പൂർത്തിയാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയായിരുന്നു ഇവിടെ. നഗരത്തിലുള്ളവർക്കു പുറമെ ഇവിടെയുള്ള ഒരു ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകളില്‍ 18,16000 പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും
18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 31000 ആരോഗ്യ പ്രവര്‍ത്തകരും, 33000 മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടും. 18 മുതല്‍ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളില്‍ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ ഗർഭിണികളും വാക്സിൻ സ്വീകരിച്ചു തുടങ്ങി. വാക്സിനേഷൻ വലിയ വിജയമാകുകയാണ് ഭുവനേശ്വറിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക