കുവൈറ്റ് സിറ്റി: ലോകത്തിലെ പതിനേഴാമത്തെ സമ്പന്ന രാജ്യമാണ് കുവൈറ്റ് എന്ന് ’24/7 വാൾ സ്ട്രീറ്റ്’ എന്ന അമേരിക്കൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഗൾഫിൽ മൂന്നാമതാണ് കുവൈറ്റ്.
ഗൾഫ് മേഖലയിൽ ഒന്നാമത് ഖത്തറാണ് . ആഗോളതലത്തിൽ രണ്ടാമതാണ് ഖത്തർ. യുഎഇയാണ് ഗൾഫ് മേഖലയിൽ രണ്ടാമത് (ആഗോള തലത്തിൽ ഏഴാമത്).
മക്കാവുവാണ് ലോകറാങ്കിംഗിൽ ഒന്നാമത്. സിങ്കപ്പുർ മൂന്നാമതും, ബർമുഡ നാലാമതുമാണ്. ലക്സംബർഗാണ് അഞ്ചാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക