പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പറുമായി സംവിധായകൻ ഒമർലുലു. ചങ്ക്സ് കണ്ടവർക്ക് ഒരു മാർക്ക് സെറ്റായി എന്ന തലക്കെട്ടോടെ പിഎസ്സി ജൂനിയർ ടൈപിസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമർ ലുലു പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ കമന്റായി സിനിമയിൽ മെസേജ് വേണമെന്ന് വാശിപിടിക്കുന്നവരോട് പിഎസ്സി പഠന സഹായി ആയാൽ കുഴപ്പമുണ്ടോ എന്ന് ഒമർ പരിഹസിക്കുന്നു.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ഈ ചിത്രത്തിൽ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിംഗ് ബാബു ആന്റണി നായകനാവുന്നു. ‘നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം’ എന്ന ടാഗ് ലൈനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക