ചെന്നൈ: അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻറെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിലാണ് ചടങ്ങുകൾ. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കല്യാണി മേനോൻ അന്തരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായികയാണ് കല്യാണി മേനോൻ.
ക്ലാസിക്കൽ സംഗീത വേദികളിൽ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.
രാമു കാര്യാട്ടിൻറെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 90കളിൽ എ ആർ റഹ്മാനൊപ്പം നിരവധി പാട്ടുകൾ കല്യാണി മേനോൻ ആലപിച്ചിട്ടുണ്ട്.പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ഋതുഭേദകൽപന, ജലശയ്യയിൽ എന്നിവയാണ് പ്രശസ്ത ഗാനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക