ഡോളർ കടത്ത് കേസിൽ എം. ശിവശങ്കർ ഉൾപ്പെടെ ആറു പേർക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസയച്ചു. നോട്ടീസയച്ചിരിക്കുന്നത് മുൻ സ്പീക്കർ ശ്രീരാമക്യഷ്ണനെ ഒഴിവാക്കിയാണ്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമക്യഷ്ണന് നോട്ടിസയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസ് വിശദീകരണം.
എം. ശിവശങ്കർ, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യൻ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവൻ എന്നിവർക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ സ്ഥലം മാറി പോകുന്നതിന് മുൻപാണ് നടപടി.
കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക